ജാലകം...കേരള

പരീക്ഷകേന്ദ്രം തിരുവനന്തപുരം: 19ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ആന്വല്‍ സ്‌കീം ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ (എസ്.ഡി.ഇ) സപ്ലിമ​െൻററി (പഴയ സ്‌കീം, പുതിയ സ്‌കീം, മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് തിരുവനന്തപുരം പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികള്‍ ഗവ. ആര്‍ട്‌സ് കോളജില്‍നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. കൊല്ലം പരീക്ഷകേന്ദ്രമായി ആവശ്യപ്പെട്ടവർ എസ്.എന്‍ കോളജില്‍നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. ആലപ്പുഴയിലും മറ്റ് ജില്ലകളിലും അപേക്ഷിച്ചവർ എസ്.ഡി കോളജില്‍നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. പുതിയ സ്‌കീമില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവർ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി അതാത് സ​െൻററില്‍ പരീക്ഷക്ക് ഹാജരാകണം. ടൈംടേബിള്‍ 19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.ടെക് 2008 സ്‌കീം സെപ്റ്റംബര്‍/ഒക്‌ടോബര്‍ 2018 സപ്ലിമ​െൻററി പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. സീറ്റൊഴിവ് തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ആറ്റിങ്ങൽ ഗവണ്‍മ​െൻറ് കോളജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. കാലാവധി: ആറ് മാസം, യോഗ്യത: പ്ലസ് ടു, അപേക്ഷഫോറം 110 രൂപ. വിവരങ്ങള്‍ക്ക് 8129418236, 9495476495. പരീക്ഷഫലം ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2013 സ്‌കീം- സപ്ലിമ​െൻററി, 2004 സ്‌കീം - മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷഫലം വെബ്‌സൈറ്റില്‍. ഏപ്രിലില്‍ നടത്തിയ എം.എഡ് (ദ്വിവത്സര പ്രോഗ്രാം - 2015 സ്‌കീം) ഡിഗ്രി പരീക്ഷഫലം വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധന അവസാന തീയതി ഒക്‌ടോബര്‍ 10. 2017 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്ററ്റര്‍ ബി.ടെക് സപ്ലിമ​െൻററി, ട്രാന്‍സിറ്ററി, മേഴ്‌സിചാന്‍സ് (2008 സ്‌കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി 28നകം അപേക്ഷിക്കണം. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍. മാര്‍ച്ചില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേഡ് (2008 സ്‌കീം) പരീക്ഷഫലം വെബ്‌സൈറ്റില്‍. ലൈബ്രറി സയൻസ് കോഴ്സ് തുടര്‍ വിദ്യാഭ്യസ വ്യാപനകേന്ദ്രം കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. കോളജ് ഓഫിസില്‍നിന്ന് ഫോറം വാങ്ങി പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളജില്‍ നൽകണം. വിവരങ്ങള്‍ക്ക് 0474-2712240.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.