* കിലോമീറ്റർ കുറഞ്ഞപ്പോഴും വരുമാനം കൂടിയെന്ന് സി.എം.ഡി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോൾക്കുള്ള ഡീസൽ വിഹിതം ഇന്ധനവിതരണം പഴയപടി പുനഃസ്ഥാപിക്കാൻ തീരുമാനം. ഡീസൽ വിഹിതം ചുരുക്കിയതോടെ സർവിസുകൾ െവട്ടിക്കുറച്ചതിനാലുണ്ടായ യാത്രക്ലേശം പരിഗണിച്ചാണിത്. സർവിസുകൾ മുടങ്ങാതിരിക്കാൻ മുൻകാലങ്ങളിലെ പോലെ ഡീസൽ നൽകാനാണ് നിർദേശം. ഇതോടെ രണ്ടു ദിവസത്തിനകം സർവിസുകൾ പഴയപടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ വില ഭാരിച്ച ബാധ്യതയായതിനെ തുടർന്നാണ് സർവിസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. അതേസമയം, ചില യൂനിറ്റുകളിൽ സർവിസുകൾ മനഃപൂർവം മുടക്കി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇന്ധനകമ്പനിക്കുള്ള കുടിശ്ശിക കുമിഞ്ഞ് കൂടിയതോടെ ഒാണക്കാലത്ത് ഇന്ധനവിഹിതം കമ്പനി വെട്ടിക്കുറച്ചിരുന്നു. തുടർന്ന് പ്രതിദിനം ഒന്നര ലക്ഷം രൂപ അടയ്ക്കാമെന്ന ഉറപ്പിലാണ് ഇന്ധനവിതരണം പുനഃസ്ഥാപിച്ചത്. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ ഇന്ധനക്ഷാമമില്ല അതേസമയം, കെ.എസ്.ആർ.ടി.സിയിൽ വ്യാപക ഷെഡ്യൂൾ റദ്ദാക്കൽ നടക്കുന്നില്ലെന്നും യാത്രക്കാരില്ലാത്ത ട്രിപ്പുകൾ മാത്രമാണ് ഒഴിവാക്കിയതെന്നും സി.എം.ഡി ടോമിൻ െജ. തച്ചങ്കരി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇതുമൂലം വരുമാനം കുറഞ്ഞിട്ടില്ല. ആഗസ്റ്റ് അഞ്ചിന് 4791 ഷെഡ്യൂളുകൾ 17,31,233 കിലോമീറ്റർ ഒാടിയതിൽ 5,97,39,273 രൂപയാണ് വരുമാനം കിട്ടിയത്. സെപ്റ്റംബർ മൂന്നിന് 4736 ഷെഡ്യൂളുകൾ 15,40,040 കിലോമീറ്റർ ഒാടിയപ്പോൾ 7,08,80,815 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബർ നാലിന് 4723 ഷെഡ്യൂളുകൾ 15,61,561 കിേലാമീറ്റർ ഒാടിയതിൽ വരുമാനം 6,60,72,826 രൂപയും. അതായത് കിലോമീറ്റർ കുറഞ്ഞപ്പോഴും വരുമാനം കൂടുകയാണ് ചെയ്തതെന്നും 40 ശതമാനം സർവിസുകൾ വെട്ടിക്കുറെച്ചന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. കൊറിയർ സർവിസ്: പുതിയ ലേലം ഉറപ്പിച്ചു തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ കൊറിയർ സർവിസ് തുടങ്ങുന്നതിന് പുതിയ കമ്പനിയുമായി ഉയർന്ന നിരക്കിൽ ലേലം ഉറപ്പിച്ചു. മുമ്പ് പ്രതിമാസം രണ്ടു ലക്ഷം രൂപയാണ് ലഭിച്ചിരുന്നതെങ്കിൽ പുതിയ കരാറോടെ പ്രതിമാസം 13.15 ലക്ഷം രൂപ ലഭിക്കും. ഇതുമൂലം കോർപറേഷന് ഒരു വർഷം ശരാശരി 1.34 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. നേരത്തേ നൽകിയിരുന്ന കമ്പനിയുമായുള്ള കരാർ അസാധുവാക്കിയ ശേഷമാണ് പുതിയ ലേലം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.