പൂഴിമണ്ണിൽ ആദ്യക്ഷരം പകർന്നുനൽകിയ ആശാട്ടിമാർക്ക് ആദരം

ഓച്ചിറ: പൂഴിമണ്ണിൽ ആദ്യക്ഷരം പകർന്നുനൽകിയ ആശാട്ടി പരമ്പരയിലെ കണ്ണികളെ ആദരിച്ചു. കുലശേഖരപുരം സർക്കാർ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും അധ്യാപകരും അധ്യാപകദിനം ആഘോഷിച്ചു. പഴയകാല ആശാട്ടിമാരായ തങ്കമ്മപിള്ള, മാധവികുട്ടിഅമ്മ, ഓമന എന്നിവരെയാണ് എസ്.പി.സി, ജെ.ആര്‍.സി എന്നിവയുടെ നേതൃത്വത്തില്‍ ആദരിച്ചത്. പഴയകാല ആശാന്‍ പള്ളിക്കൂടകഥകളും മണ്ണെഴുത്തിനെ പറ്റിയുമൊക്കെ ആശാട്ടിമാര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. സ്‌കൂളിലെ അധ്യാപകരെയും കുട്ടികള്‍ ആദരിച്ചു. ഡോ. ഇടയ്ക്കാട് മോഹന്‍ ക്ലാസെടുത്തു. പ്രഥമാധ്യാപിക ഓള്‍ഗാ മേരി റൊഡ്രിഗ്‌സ്, പി.ടി.എ പ്രസിഡൻറ് പ്രസന്നകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ രഘു, കെ. സന്തോഷ്, അജിതകുമാരി, ജയകുമാര്‍, സജി, അമ്പിളി, കെ.ആര്‍. വത്സന്‍ എന്നിവർ പങ്കെടുത്തു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.