തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില തുടർച്ചയായി 12ാം ദിവസവും വർധിപ്പിച്ച് കേന്ദ്രഗവൺമെൻറ് തൊഴിലാളികളെയും ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയതിൽ ജില്ല മോേട്ടാർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് കേന്ദ്ര ഗവൺമെൻറ് ഒാഫിസറായ എ.ജി.സിയിലേക്കാണ് മാർച്ചും ധർണയും നടന്നത്. പി. രാജേന്ദ്രകുമാർ, കെ. ജയമോഹനൻ, നാലാംഞ്ചിറ ഹരി, ആർ. വേലപ്പൻപിള്ള, എൻ. മുരുകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.