കൃപയുടെ പ്രവർത്തനം തുടങ്ങി

മലയിൻകീഴ്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടങ്ങിയ കൃപ ചാരിറ്റി സംഘടനയുടെ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പടവൻകോട് നടന്ന ചടങ്ങിൽ പ്രസിഡൻറ് ഇമാം അൽ ഹാജി എ.എം. ബദറുദീൻ മൗലവി അധ്യക്ഷത വഹിച്ചു. കൃപ ചാരിറ്റിയുടെ യു.എ.ഇ വൈസ് ചെയർമാൻ അഡ്വ. അജി കുര്യാക്കോസിന് ഷാർജ ഗ്ലോബൽ മെംബർഷിപ് ഡെപ്യൂട്ടി സ്പീക്കർ നൽകി. ജനറൽ സെക്രട്ടറി കലാപ്രേമി ബഷീർ ബാബു, ട്രഷറർ കരമന ബയാർ, പാപ്പനംകോട് അൻസാരി, എസ്.കെ. ബാബു, സെയ്യദലി പി, എം.റഷീദ്, സുന്ദർകുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിലും മാന്നാറിലും ഭക്ഷണസാധനങ്ങൾ വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.