മൊബൈൽ സൗഹൃദം; യുവതിയെ പീഡിപ്പിച്ചതായി പരാതി

വെള്ളറട: മൊബൈലിലൂടെ സൗഹൃദംസ്ഥാപിച്ച യുവാവ് 19 കാരിയെ പീഡിപ്പിച്ചതായി പരാതി. യുവാവി​െൻറ ഉടമസ്ഥതയിലുള്ള ജ്യൂസ് സ്റ്റാളിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. കുന്നത്തുകാൽ വേങ്ങാക്കാല സ്വദേശിയും കാരക്കോണം പെട്രോൾ പമ്പിന് സമീപം ജ്യൂസ് സ്റ്റാൾ നടത്തിപ്പുകാരനായ ബൈജു (40) വിനെതിരെയാണ് കേസെടുത്തത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്. ബൈജുവി​െൻറ ജ്യൂസ് സ്റ്റാളിന് തൊട്ടടുത്ത തയ്യൽ കടയിൽ യുവതി ചുരിദാർ തൈക്കാൻ കൊടുത്തിരുന്നു. ഇൗ ചുരിദാർ ബൈജു കൈക്കലാക്കി തയ്യൽ കട അടപ്പായതിനാൽ ചുരിദാർ വാങ്ങി ത​െൻറ പക്കൽ െവച്ചിട്ടുണ്ടെന്നും കടയിൽ വന്നാൽ തരാമെന്നും പറഞ്ഞ് ഇക്കഴിഞ്ഞ 29ന് ഉച്ചക്ക് രണ്ടിന് യുവതിയെ ഫോൺ ചെയ്‌തു ജ്യൂസ് സ്റ്റാളിൽ വരുത്തുകയായിരുന്നു. പരാതി നൽകിയതിനെ തുടർന്ന് യുവാവി​െൻറ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും യുവതിയെ വൈദ്യപരിശോധനക്ക് അയച്ചതായും വെള്ളറട സി.ഐ അജിത്കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.