'ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നിർബന്ധമാക്കരുത്​'

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരിൽനിന്ന് സംഭാവന നിർബന്ധപൂർവം സ്വീകരിക്കരുതെന്നും ജീവനക്കാരുടെ താൽപര്യപ്രകാരമുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്ക് നൽകണമെന്നും കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ. പ്രളയദുരിതത്തിന് ഇരയായ ജീവനക്കാരെ ഒഴിവാക്കുന്നത് ഉചിതമായിരിക്കും. ഒാണം അഡ്വാൻസി​െൻറ തിരിച്ചടവിനൊപ്പം ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന തുക ഒരുമിച്ച് ഇൗടാക്കുന്നത് ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.