വെള്ളറട: സാമൂഹിക വിരുദ്ധൻ തകർത്ത അംഗൻവാടിയുടെ മതിൽ അധികൃതരെത്തി പുനഃസ്ഥാപിച്ചെങ്കിലും ബലഹീനമാണെന്നും ഏതു സമയവും നിലംപൊത്തുമെന്നും പരാതി. കാൽനടയാത്രികർക്ക് മതിൽ ഭീഷണിയാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലെ കുന്നത്തുകാൽ പഞ്ചായത്തുവക കാരക്കോണം വാർഡിലെ 37ാം നമ്പർ അംഗൻവാടി മതിലാണ് സമീപവാസിയായ യുവാവ് കഴിഞ്ഞദിവസം ഇടിച്ച് തകർത്തത്. മതിൽ ശരിയായ രീതിയിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർ, പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് അംഗം എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.