ചവറ: ദേശീയപാതയിൽ ഇടപ്പളളിക്കോട്ട പോരൂക്കരക്ക് സമീപം ഗ്യാസ് ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലർച്ച 1.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയ കാലി ടാങ്കറാണ് മറിഞ്ഞത്. സമീപത്തെ കടയിൽ ഉണ്ടായിരുന്നവർ വിവരം ചവറ അഗ്നിശമനസേന നിലയത്തിൽ അറിയിച്ചു. സ്റ്റേഷൻ ഓഫിസർ കെ.വി. സുനിൽകുമാറിെൻറ നേതൃത്വത്തിെല സേനാംഗങ്ങളെത്തി ടാങ്കറിെൻറ കാബിനിൽ കുടുങ്ങിയ ൈഡ്രവർ തമിഴ്നാട് സേലം ആലത്തൂർ സ്വദേശി മാണിമാരനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം അറിഞ്ഞ് ചവറ പൊലീസും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങളായ ഷാജഹാൻ, നിയാസ്, ഷിഹാബ്, ശ്രീക്കുട്ടൻ, അൻവർ, അരുൺബാബു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അൽപം കൂടി തെന്നി നീങ്ങിയാണ് ടാങ്കർ തലകീഴായി വീണതെങ്കിൽ അടുത്തുള്ള ട്രാൻസ്ഫോർമറിൽ ഇടിച്ച് വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. ബുധനാഴ്ച രാവിലെ െക്രയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തി മാറ്റി. ൈഡ്രവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സെൻറ് ആൻഡ്രൂസ് ദേവാലയത്തിൽ ജനനതിരുനാൾ ചവറ: കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിെൻറ ജനനത്തിരുനാൾ ഇന്നു മുതൽ ശനിയാഴ്ചവരെ നടക്കും. വ്യാഴാഴ്ച ആറിന് ദിവ്യബലി. വെള്ളിയാഴ്ച അഞ്ചിന് സായാഹ്ന പ്രാർഥന. ശനിയാഴ്ച എട്ടിന് തിരുനാൾ ദിവ്യബലി. തിരുനാൾ കർമങ്ങൾക്ക് റവ. മോൺ. ഫെർണ്ടിനാൻറ് കായാവിൽ മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.