തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ 10678 കോടി രൂപ വേണ്ടിവരുമെന്ന് മന്ത്രി ജി. സുധാകരൻ. പുനർനിർമാണത്തിന് കേന്ദ്രം സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി. സംസ്ഥാന പാതകളും പ്രധാന ജില്ല റോഡുകളുമടക്കം 16954 കി.മീറ്റർ റോഡുകൾക്കും 901 ഓവുപാലങ്ങൾക്കും 596 പാലങ്ങൾക്കും 3496 കി.മീറ്റർ ഓടകൾക്കും 192 കി.മീറ്റർ സംരക്ഷണഭിത്തികൾക്കും അറ്റകുറ്റപ്പണികൾ ആവശ്യമായി വരും. സംസ്ഥാന സർക്കാറിന് മാത്രമായി ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കേന്ദ്രസർക്കാർ ലെവൽ മൂന്ന് പ്രളയക്കെടുതിയിൽ ഉൾപ്പെടുത്തിയ കൊടിയ നാശം വിതച്ച പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുന്നതിന് കേന്ദ്രത്തിെൻറ ധനസഹായം ഉണ്ടാകണം. ഇക്കാര്യങ്ങൾ ചർച്ചചെയ്യാനായി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.