കരുനാഗപ്പള്ളി: നഗരസഭയുടെ ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ഹോട്ടലുകൾ അടച്ചിട്ട് നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. ബാർ ഹോട്ടലുകളയും വലിയ സ്ഥാപനങ്ങളും ഒഴിവാക്കി സാധരണക്കാരായവരുടെ ഹോട്ടലുകൾ അടച്ചുപൂട്ടിച്ച നടപടിയിലാണ് പ്രതിഷേധം. ജില്ല പ്രസിഡൻറ് ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ചന്ദ്രശേഖരൻ, കെ.ജി. മേനോൻ, അബ്ദുൽ റസാഖ് രാജധാനി, പുളിമൂട്ടിൽ ബാബു, മുരളീധരൻ, നിജാംബഷി, അമീർ ഖാൻ, ജയൻ ഹിൾട്ടൻ, കണ്ണൻ ഹരിശ്രീ, മുഹമ്മദ് താഹ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.