കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ ക്രോസിെൻറ ഇരുവശവും കമ്പിവേലി ഡിവൈഡർ സ്ഥാപിക്കൽ തുടങ്ങി. തിരക്കേറിയ റോഡിൽ ട്രെയിൻ കടന്നുപോകുന്നതിന് റെയിൽവേ ഗേറ്റ് അടച്ചുതുറക്കുമ്പോൾ വലിയതിരക്കാണ് അനുഭവെപ്പടുന്നത്. കടന്നു പോകാൻ ഉണ്ടാകുന്ന തിക്കും തിരക്കും റെയിൽവേ ട്രാക്കിനുള്ളിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കാനിടയാക്കുന്നുണ്ട്. ഇത് ഏറെ നേരത്തെ ഗതാഗത തടസ്സത്തിനും കാരണമാകുന്നു. കൂടാതെ വാഹനങ്ങൾ കൂട്ടിമുട്ടിയുള്ള അപകടം നിത്യസംഭവമാണ്. അത്യാഹിത രോഗികളുമായി വരുന്ന ആംബുലൻസുകൾ കടന്നു പോകാനാവാതെ ഏറെനേരം കാത്തുകിടന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താലൂക്ക് ലീഗൽ അതോറിറ്റി കമ്മിറ്റിക്ക് പൊതു താൽപര്യ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അധികൃതർക്ക് റെയിൽവേ ക്രോസിന് അഭിമുഖമായി റോഡിെൻറ ഇരുവശവും അമ്പത് മീറ്റർ ദൂരത്തിൽ (ഇരുമ്പു വേലി) ഡിവൈഡറുകൾ സ്ഥാപിക്കാൻ ഉത്തരവ് നൽകി. ഡിവൈഡർ പൂർണമാക്കുന്നതോടെ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾക്ക് നിശ്ചിത ഭാഗത്തുകൂടിയേ കടന്നു പോകാനാവൂ. ഡിവൈഡറുകൾ യാഥാർഥ്യമാകുന്നതോടെ ഇൗ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇവിടെ മേൽപ്പാലം യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.