കാർഷിക ഉൽപന്ന നിർമാണ പരിശീലനം; ജില്ലയിലെ ആദ്യകേന്ദ്രം മുണ്ടേലയിൽ

തിരുവനന്തപുരം: കാർഷിക ഉൽപന്ന നിർമാണ പരിശീലന സേവനത്തിനുള്ള ജില്ലയിലെ ആദ്യ അഗ്രി ബിസിനസ് ഇൻക്യുബേഷൻ സ​െൻറർ അരുവിക്കരയിലെ മുണ്ടേലയിൽ. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. ബ്ലോക്ക് പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ലഭ്യമാകുന്ന ചക്ക, വാഴപ്പഴം, കൈതച്ചക്ക, നാളികേരം, വിവിധതരം പച്ചക്കറികൾ എന്നിവയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം ഇതുവഴി നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സഹായം നൽകി സംരംഭക മേഖലയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 18നും 50നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനം. അടുത്ത ഘട്ടത്തിൽ എല്ലാവരെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു പറഞ്ഞു. ഒക്‌ടോബർ ആദ്യവാരം കേന്ദ്രത്തി​െൻറ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു. 24 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയത്. വ്യവസായ വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ സഹകരത്തോടെയാകും പരിശീലനം നൽകുന്നത്. പരിശീലനം ലഭിച്ചവർക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇൻക്യുബേഷൻ സ​െൻററിലൂടെ നിർമിക്കുന്ന ഉൽപന്നങ്ങൾ 'സമൃദ്ധി' എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കാനും ലക്ഷ്യമിടുന്നതായി പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.