മരംവീണ്​ വീട് തകര്‍ന്നു; മൂന്നുപേര്‍ക്ക് പരിക്ക്

വെള്ളറട: അർധരാത്രി മരം കടപുഴകി വീണ് വീട് തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്. വയലിംഗല്‍ വടക്കേക്കര വീട്ടില്‍ മഞ്ചു (42), മകള്‍ അനില (12) മാതാവ് പുഷ്പം (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന്‌പേരേയും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചുവി​െൻറ രണ്ട് കൈകളിലും ആഴത്തിൽ മുറിവേറ്റു. അനിലയുടെ കാലിനാണ് പരിക്കേറ്റത്. വാര്‍ഡ്‌അംഗം എം. രാജ്‌മോഹ​െൻറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൂവരേയും രാത്രിയില്‍ തന്നെ ആശുപത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളറട വില്ലേജ് ഓഫിസര്‍ രാജ്കുമാര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വീടി​െൻറ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ ആസ്ബറ്റോസ് ഷീറ്റ്കളും തകരുകയും ചുമരുകള്‍ വിണ്ട് കീറുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയില്‍ അധികം നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.