kol 57 കൊട്ടാരക്കര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ മരിച്ചു. കൊട്ടാരക്കര കരിക്കം ചരുവിള പുത്തൻവീട്ടിൽ രാജൻ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് എം.സി റോഡിൽ ലോവർ കരിക്കത്താണ് അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് വന്ന രാജെൻറ സ്കൂട്ടറിന് പിന്നിൽ കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറോടെ മരിച്ചു. കൊട്ടാരക്കര ബി.എസ്.എൻ.എല്ലിലെ ലൈൻമാൻ ആയിരുന്നു. ഭാര്യ: സാലി. മക്കൾ: ആൻസി,ആൽവിൻ. മരുമകൻ: വിപിൻ ജേക്കബ്. സംസ്കാരം പിന്നീട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ലക്ഷ്മിക്കുട്ടിയമ്മ kol 58 കുണ്ടറ: മുളവന പേരയം മാലിയിൽ പുത്തൻവീട്ടിൽ പരേതനായ പദ്മനാഭൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണ പിള്ള, സരസമ്മ (മുൻ കുളക്കട പഞ്ചായത്ത് അംഗം), മുരളീധരൻ പിള്ള, ശശിധരൻ പിള്ള, ഉണ്ണികൃഷ്ണ പിള്ള, തങ്കമണിയമ്മ, രാധാകൃഷ്ണ പിള്ള, വസന്തകുമാരി, പ്രദീപൻ പിള്ള, മരുമക്കൾ: ഉഷ കുമാരി, പരേതനായ ഗോപിനാഥൻ പിള്ള, സരസ്വതി അമ്മ, രാധാമണി അമ്മ, നിർമ്മല, രവീന്ദ്രൻ പിള്ള, ശാന്തകുമാരി, പരേതനായി മോഹനൻ പിള്ള, അനിത കുമാരി. മരണാനന്തര കർമം ഞായറാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.