പ്രളയനിരപ്പ്​ രേഖപ്പെടുത്തും

തിരുവനന്തപുരം: പ്രളയനിരപ്പ് രേഖപ്പെടുത്താൻ ദുരന്ത ലഘൂകരണ വകുപ്പ് ഉത്തരവിറക്കി. വെള്ളം എത്തിയ ഉയർന്ന സ്ഥലം അടയാളപ്പെടുത്തി ബോർഡ് സ്ഥാപിക്കാനാണ് നിർദേശം. സർക്കാർ-തദ്ദേശസ്ഥാപന-സ്കൂൾ കെട്ടിടം, ആശുപത്രി, വൈദ്യുതി പോസ്റ്റ്, പൊതു ഇടം എന്നിവിടങ്ങളിലായിരിക്കും അടയാളപ്പെടുത്തൽ. 2018െല വെള്ളപ്പൊക്കം എന്ന് അടയാളപ്പെടുത്തി വെള്ളം ഉയർന്ന തീയതി, എത്ര മീറ്റർ എന്നീ വിവരങ്ങൾ രേഖപ്പെടുത്തണം. രണ്ടാഴ്ചക്കകം ബോർഡ് സ്ഥാപിക്കണം. എന്നാൽ, ഇതിനോട് ജനം എങ്ങനെയാകും പ്രതികരിക്കുകയെന്ന് വ്യക്തമല്ല. ഉയർന്ന പ്രളയ വിതാനം അടയാളപ്പെടുത്തി ബോർഡ് സ്ഥാപിക്കുന്നതോടെ ഭൂമി വില ഇടിയാനും വിൽപന തടസ്സപ്പെടാനും കാരണമാകുമെന്ന് ചില സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.