യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവതി അറസ്​റ്റിൽ

കഴക്കൂട്ടം: യുവാവിനെ കള്ളക്കേസിൽ കുടുക്കുന്നതിനു വേണ്ടി ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തുമ്പ പൊലീസിലാണ് നാടകീയമായ സംഭവം നടന്നത്. ഈ കഴിഞ്ഞ ഒന്നാം തീയതി ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീത (33) രാവിലെ തുമ്പ പൊലീസിൽ എത്തി തന്നെ സുരേഷ് എന്ന വ്യക്തി മർദിച്ചതായും ദേഹത്ത് കടന്നുപിടിച്ചതായും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട്, സുരേഷിനെ പൊലീസ് പിടികൂടി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന് പൊലീസ് കേസും ചാർജ് ചെയ്തു. എന്നാൽ, ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം നിരസിച്ചു. പൊലീസ് യുവതി വാടകക്ക് താമസിക്കുന്ന വീട്ടി​െൻറ പരിസരത്ത് അന്വേഷണം നടത്തിയപ്പോൾ പരാതി കള്ളമാണെന്ന് ബോധ്യമായതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ സുരേഷിനെ തിരിച്ചറിയൽ പരേഡ് നടത്തി. സുരേഷിനെയും സ്റ്റേഷനിൽ വന്ന നാലുപേരെയും ഉൾപ്പെടുത്തിയായിരുന്നു തിരിച്ചറിയൽ പരേഡ്. തുടർന്ന്, യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. തിരിച്ചറിയൽ പരേഡിൽ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടിക്കാട്ടിയത്. ഇതോടെ പരാതി വ്യാജമാണെന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് താൻ വാടകക്ക് താമസിക്കുന്ന വീടി​െൻറ ഉടമസ്ഥനായ സുബ്രഹ്മണ്യൻ എന്ന വ്യക്തി സുരേഷിനെ കള്ളക്കേസിൽ കുടുക്കിയാൽ 10,000 രൂപ തരാമെന്ന് വാഗ്ദാനം നൽകിയെന്ന് െപാലീസിനോട് പറഞ്ഞത്. സുരേഷി​െൻറ സഹോദരിയുടെ ഭർത്താവാണ് സുബ്രഹ്മണ്യൻ. വ്യക്തിവൈരാഗ്യം തീർക്കാൻ സുരേഷിനെ കുടുക്കാൻ സുബ്രഹ്മണ്യൻ യുവതിക്ക് പണം വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സുബ്രഹ്മണ്യൻ ഒളിവിലാണെന്ന് തുമ്പ എസ്.ഐ പ്രതാപ് ചന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.