നെയ്യാറ്റിൻകര: അതിജീവനത്തിന് കരുത്ത് പകർന്ന് അധ്യാപകർ കുട്ടനാട്ടിലെത്തി. അധ്യാപകദിനത്തിലാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പാറശ്ശാല ബി.ആർ.സിയിലെ അധ്യാപകർ 'സഹപാഠിക്ക് ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി പ്രളയബാധിത കുട്ടനാട്ടിലെത്തിയത്. പാറശ്ശാല ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലെ കുട്ടികളിൽനിന്ന് ശേഖരിച്ച 7000ത്തോളം നോട്ടുബുക്കുകൾ, പേന, പെൻസിൽ, കളർ പെൻസിലുകൾ, ചോറ്റുപാത്രങ്ങൾ, പുതുവസ്ത്രങ്ങൾ, റബർ കട്ടകൾ, പെൻസിൽ, കട്ടറുകൾ, പുതുവസ്ത്രങ്ങൾ എന്നിവയുമായി തലവടി വിദ്യാഭ്യാസ ഉപജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ 16 വിദ്യാലയങ്ങളിലെത്തിയത്. പഠനോപകരണ വിതരണോദ്ഘാടനം തലവടി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭ ഹരി എം.എൽ എ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജയശ്രീ, കെ.എസ്.ടി.എ നേതാക്കളായ പി.കെ. സുജാത, ടി.ആർ. കുമാരൻ, ജയശങ്കർ, പാറശ്ശാല ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ ആർ. ബാബു, ബി.പി.ഒ എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ സ്വാഗതവും ആർ.എസ്. ബൈജു കുമാർ നന്ദിയും പറഞ്ഞു. തലവടി എ.ഡി.യു.പി.എസ്, എ.എസ്.യു.പി.എസ്, ജി വി.എച്ച്.എസ്.എസ്, ഗവ. മോഡൽ യു.പി.എസ്, ഗവ. ന്യൂ യു.പി.എസ്, നീരേറ്റുപുറം ടി.എം.ടി.എച്ച്.എസ്, ടി.എം.ടി എൽ.പി.എസ്, കാരിക്കുഴി ഗവ.എൽ.പി.എസ്, മിത്രക്കരി ഈസ്റ്റ് എൽ.പി.എസ്, വെസ്റ്റ് എൽ.പി.എസ്, കേളമംഗലം എൽ.പി.എസ്, സി.എം.എസ് എച്ച്.എസ് തലവടി, ചെത്തിപ്പുരയ്ക്കൽ ഗവ. എൽ.പി.എസ്, ചൂട്ടുമാലി എൽ.പി.എസ് എന്നിവിടങ്ങളിലെത്തി അധ്യാപകർ പഠനോപകരണങ്ങൾ കുട്ടികൾക്ക് കൈമാറി. തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ വീടുകളിലെയും വിദ്യാലയങ്ങളിലെയും കിണറുകളും സംഘം ശുചീകരിച്ചു. പഠനോപകരണ വിതരണ സമാപനസമ്മേളനം തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യു.പി.എസിൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷിബു ഉദ്ഘാടനം ചെയ്തു. തലവടി എ.ഇ.ഒ രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. രഞ്ജിത്, പി.ടി.എ പ്രസിഡൻറ് കെ.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർ സിദ്ദീഖ്, തലവടി ബി.പി.ഒ ഭാമിനി എന്നിവർ സംഘാംഗങ്ങളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.