മ​ന്ത്രിസഭ യോഗം ചേരാത്തതിൽ ദുരൂഹത -ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭ യോഗം ചേരാത്തതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി. ജയരാജനെ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷതവഹിക്കാൻ മാത്രമാണ് ചുമതലപ്പെടുത്തിയത്. തീരുമാനമെടുക്കാൻ കഴിയില്ല. അജണ്ടയില്ലെങ്കിലും മന്ത്രിസഭ യോഗം ചേർന്ന് ഇതുവരെയുള്ള ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്താമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. പകരം ചുമതല നൽകാത്തതിനാൽ, മുഖ്യമന്ത്രി പോയതോടെ ദുരിതാശ്വാസ പ്രവർത്തനം സ്തംഭിച്ചു. മുഖ്യമന്ത്രി ചികിത്സക്ക് പോവുകതന്നെവേണം. എന്നാൽ, ആർക്കും ചുമതല നൽകാതിരുന്നത് സ്വന്തം മന്ത്രിമാരിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് സംശയിക്കണം. പ്രളയാനന്തര കേരളത്തി​െൻറ പുനര്‍നിർമാണത്തിന് ജനം കൈയയച്ച് സംഭാവനചെയ്യുമ്പോള്‍ ജില്ലതലത്തില്‍ നടത്താന്‍ പോകുന്ന നിര്‍ബന്ധിത പിരിവുകള്‍ വേണ്ടെന്നുവെക്കണം. സർക്കാർ ജീവനക്കാരിൽനിന്ന് നിർബന്ധ പിരിവ് നടത്തുന്നതും ശരിയല്ല. അവർ രണ്ട് ദിവസത്തെ ശമ്പളം നൽകി. അവരുടെ ഉത്സവബത്ത പിടിച്ചെടുത്തു. അവരിൽ പലരും പ്രളയത്തിൽപെട്ടവരാണ്. മന്ത്രിമാര്‍ വിദേശത്തുപോയി പണം പിരിക്കുമെന്ന് പ്രഖ്യാപിച്ചതുതന്നെ തെറ്റാണ്. അതിന് നയപരവും നിയമപരവുമായ പ്രശ്‌നങ്ങളുണ്ട്. ആ രാജ്യത്തെ സര്‍ക്കാറി​െൻറയും ഇന്ത്യ സര്‍ക്കാറി​െൻറയും അനുമതിയില്ലാതെ അതിന് കഴിയില്ല. വിദേശസഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നിലപാട് തിരുത്തണം. അതിന് തയാറായില്ലെങ്കില്‍ വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തുക കേന്ദ്രം നല്‍കണം. കുട്ടനാടിൽ പുറംബണ്ട് കെട്ടാതെ വെള്ളം പമ്പ് ചെയ്തിട്ട് കാര്യമില്ല. കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്‍സിയായി നിയോഗിച്ചതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ച േവണമായിരുന്നു. ആരെങ്കിലും സൗജന്യമായി എന്തെങ്കിലും ചെയ്തുതരുമെന്ന് പറഞ്ഞാല്‍ സ്വീകരിക്കുന്നത് ശരിയല്ല. ഇതിന് ലോകത്തെ ഏറ്റവും മികച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു വേണ്ടിയിരുന്നത്. അതിനായി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ നല്‍കണമായിരുന്നു. കേരളത്തി​െൻറ പുനഃസൃഷ്ടിക്ക് ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണം. ആദ്യം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തണം. യഥാർഥനഷ്ടം കണക്കാക്കിവേണം നഷ്ടപരിഹാരം നല്‍കാന്‍. അതിന് ട്രൈബ്യൂണല്‍ ആവശ്യമാണ്. കേരളത്തിന് ഒരു പ്രളയഭൂപടം ഉണ്ടാക്കണം. പരിസ്ഥിതിലോല മേഖലകളിലെ നിർമാണം പ്രത്യേകം പരിശോധിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകള്‍ കണ്ടെത്തി അവിടത്തെ നിർമാണത്തെക്കുറിച്ചും പരിശോധിക്കണം. പുനരധിവാസത്തിന് വിദഗ്ധരുടെ പൂള്‍ ഉണ്ടാക്കി എല്ലാവരുടെയും സേവനം ഫലപ്രദമായി വിനിയോഗിക്കണം. സര്‍ക്കാറി​െൻറ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണമെന്നും ചെന്നിത്തല പറഞ്ഞു ശശിക്കെതിരായ പരാതി പൊലീസിന് കൈമാറണം തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതി പൊലീസിന് കൈമാറുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.ആർ.പി.സി 154 പ്രകാരം പൊലീസാണ് അന്വേഷിക്കേണ്ടത്. വിൻസ​െൻറിന് ഒരു നിയമം ശശിക്ക് മറ്റൊരു നിയമം എന്നത് ശരിയല്ല. മോഹൻലാൽ മണ്ടത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹത്തി​െൻറ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രചാരണത്തെക്കുറിച്ച ചോദ്യത്തോട് രമേശ് പ്രതികരിച്ചു. പ്രളയത്തി​െൻറ പേരിൽ കേലാത്സവങ്ങളും ഫിലിം ഫെസ്റ്റിവലും മാറ്റിവെക്കുന്നത് ശരിയല്ല. കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് കലോത്സവങ്ങൾ. ആർഭാടം കൂടാതെ ഇവ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.