സ്കൂൾ കലോത്സവം നടത്താനുള്ള പോംവഴി തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ അനുമതിക്കായി വിദ്യാഭ്യാസ വകുപ്പ് പദ്ധതി നിർദേശം സമർപ്പിക്കും . ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കിയും ചെലവ് കുറച്ചും കലോത്സവം നടത്താനുള്ള നിർദേശമാണ് സമർപ്പിക്കുക. ഇതിനു മന്ത്രിതലത്തിൽ ധാരണയായിട്ടുണ്ട്. കലോത്സവം ഒഴിവാക്കുന്നതിലെ പ്രശ്നങ്ങളും സർക്കാറിനെ അറിയിക്കും. പ്രളയത്തെ മാനസികമായി മറികടക്കാൻ കുട്ടികളെ പര്യാപ്തമാക്കുന്നതാണ് കലോത്സവം എന്ന നിലപാടിലാണ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ. മന്ത്രിയുമായി ആലോചിച്ച് തയാറാക്കുന്ന പ്രപ്പോസൽ മുഖ്യമന്ത്രിയുടെ ഒാഫിസിന് സമർപ്പിച്ച് അംഗീകാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. വകുപ്പുമായി ആലോചിക്കാതെയാണ് സ്കൂൾ കലോത്സവം ഉൾപ്പെടെ ആഘോഷ, മേള പരിപാടികൾ ഇൗ വർഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായതിനാൽ ആരുംതന്നെ പ്രത്യക്ഷത്തിൽ ഉത്തരവിനെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ, തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പിനടക്കം അതൃപ്തിയുമുണ്ട്. കലോത്സവത്തി​െൻറ കാര്യത്തിൽ സർക്കാർ ഉത്തരവ് നടപ്പാക്കുമെന്ന് മാത്രമാണ് മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മറുപടി പറഞ്ഞത്. ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.