കുട്ടികളെ സഹായിക്കാനാണെങ്കിലും പേര്​ കൊടുക്കണമെങ്കിൽ സമ്മതം വാങ്ങണം -ബാലാവകാശ കമീഷൻ

തിരുവനന്തപുരം: കുട്ടികളെ സഹായിക്കാനാണെങ്കിലും അവരുടെ പേര് കൊടുക്കണമെങ്കിൽ കുട്ടിയുടെയും രക്ഷാകർത്താവി​െൻറയും സമ്മതം വാങ്ങിയിരിക്കണമെന്ന് ബാലാവകാശ കമീഷൻ. ദരിദ്ര പശ്ചാത്തലത്തിൽ പഠിച്ച കുട്ടി പരീക്ഷയിൽ ഉന്നതവിജയം നേടിയെന്ന് വാർത്ത വന്നതിനെതുടർന്ന് കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആത്മാഭിമാനം ഹനിക്കപ്പെട്ട് മാനസികമായി തളർന്ന കുട്ടി ആത്മഹത്യ ചെയ്തെന്നാണ് കേസ്. കുട്ടികളുടെ നിർധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ, ശോച്യാവസ്ഥ എന്നിവയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നകാര്യത്തിൽ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധയും കരുതലും പുലർത്തണം. കുട്ടികളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ചിലരിൽ വലിയ മാനസിക ആഘാതത്തിന് ഇടവരുത്താറുണ്ട്. കുടുംബപശ്ചാത്തലം സമൂഹത്തിന് മുന്നിൽ വിവരിച്ച് പരസഹായം തേടുന്നതിന് എല്ലാവരും താൽപര്യപ്പെടുന്നില്ല. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, മാനസിക- ശാരീരിക- ലൈംഗിക പീഡനങ്ങൾക്ക് വിധേയരായ കുട്ടികൾ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ എന്നിവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കമീഷൻ ഒാർമപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.