അധ്യാപകദിനത്തിൽ രക്ഷാപ്രവർത്തകരെ ആദരിച്ചു

തിരുവനന്തപുരം: കൊഞ്ചിറവിള ഗവ. മോഡൽ യു.പി സ്കൂൾ പ്രളയഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയവരെയും കൈത്താങ്ങായവരെയും അധ്യാപകദിനത്തിൽ ആദരിച്ചു. മത്സ്യത്തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ, തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ, കൗൺസിലർമാർ എന്നിവരെയാണ് ആദരിച്ചത്. പ്രളയമുഖത്തെ അനുഭവങ്ങൾ അവർ കുട്ടികളുമായി പങ്കുെവച്ചു. അധ്യാപക ദിനാഘോഷം വേണ്ടെന്നുെവച്ചായിരുന്നു പരിപാടി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉത്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എച്ച്. പ്രശാന്ത് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഉണ്ണികൃഷ്ണൻ, കൗൺസിലർ റസിയ ബീഗം, സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ഷീല, അധ്യാപകരായ എസ്. സുധ, ജയശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.