തിരുവനന്തപുരം: നാല് മെഡിക്കൽ കോളജുകളിലെ പ്രവേശനകാര്യത്തിൽ സുപ്രീംകോടതി വിധി എതിരായാൽ സ്പോട് അഡ്മിഷൻ റദ്ദാക്കേണ്ടിവരും. വീണ്ടും വിജ്ഞാപനം ഇറക്കി നാലു കോളജുകളിലെ 550 മെഡിക്കൽ സീറ്റ് ഒഴിവാക്കി അവശേഷിക്കുന്ന 165 എണ്ണത്തിലേക്ക് അഡ്മിഷൻ നടത്തേണ്ടി വരും. ഡെൻറലിൽ അവശേഷിക്കുന്ന 599 സീറ്റുകളും ഇതോടൊപ്പം നികത്തേണ്ടി വരും. കേസ് വ്യാഴാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ പ്രവേശനം ഏറെക്കുറെ പൂർത്തിയായത് കേരളം അറിയിക്കും. നാല് മെഡിക്കൽ കോളജുകളിലെ 550ൽ 68 എണ്ണം ഒഴികെയുള്ള സീറ്റ് നികത്തിയ ശേഷമാണ് കോടതി വിധി വരുന്നത്. കേസിൽ അന്തിമ വിധി കോളേജുകൾക്ക് എതിരായാൽ ഇവിടെ പ്രവേശനം നേടിയവർ വലയും. ഇവർക്ക് ആദ്യം പ്രവേശനം നേടിയ കോളജുകളിലേക്കു മടങ്ങാനും കഴിയില്ല. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ വേണ്ടിവരും. കഴിഞ്ഞ വർഷവും ഇതെ കോളജുകൾക്ക് മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നിഷേധിച്ചപ്പോൾ ഹൈകോടതി ഉത്തരവിലൂടെയാണ് പ്രവേശനം നടത്തിയത്. അന്ന് മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയിൽ അപ്പീൽ പോയെങ്കിലും പ്രവേശനം പൂർത്തിയായ കാരണത്താൽ നടപടി ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.