ഗുരുവന്ദനം നടത്തി

കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികള്‍ അധ്യാപക ദിനത്തോടനബന്ധിച്ച് ഗുരു വന്ദനം നടത്തി. പി.ടി.എ പ്രസിഡൻറ് പൂവച്ചൽ സുധീർ അധ്യക്ഷതവഹിച്ചു. അധ്യാപകദിന ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി ഉദ്ഘാടനം ചെയ്തു. മുൻ പ്രഥമാധ്യാപകൻ വൈ. ഡാൽവിയെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പ്രിൻസിപ്പൽമാരായ ആർ. ബിന്ദു, കെ. നിസ, പ്രഥമാധ്യാപിക ജയന്തീദേവി, ബി.സി. പ്രമീളകുമാരി, ഡോ. ശ്രീജയ, സ്മിത, ബിജുകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.