ഉള്‍നാടന്‍ ജലഗതാഗതം: 80 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് 'സ്വദേശി ദര്‍ശന്‍ സ്‌കീ'മിനുകീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക് കേന്ദ്രടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം-കുപ്പം നദികളിലെ ജലയാത്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ കീഴില്‍ പാസഞ്ചര്‍ ടെര്‍മിനൽ, ബോട്ട് ടെര്‍മിനൽ, ബോട്ട്‌ ജെട്ടി, വള്ളംകളി ഗാലറി, റസ്റ്റാറൻറ്, ഓപണ്‍ എയര്‍ തിയറ്റർ, കളിയങ്കണങ്ങള്‍, ബയോ ടോയ്‌ലെറ്റ് തുടങ്ങിയ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനും മന്ത്രാലയം അനുമതി നല്‍കി. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.