കിളിമാനൂർ: മാലിന്യ ടാങ്കിെൻറ മൂടി തകർന്ന് കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മലയ്ക്കൽ പൊയ്കമുക്ക് മാടൻകാവ് ജങ്ഷന് സമീപം മാധവനിവാസിൽ പ്രഭാകരൻ നായരുടെ പശുവാണ് അടുത്ത പുരയിടത്തിലെ ഉപയോഗശൂന്യമായ മാലിന്യ ടാങ്കിൽ അകപ്പെട്ടത്. പുരയിടത്തിൽ കെട്ടിയിരുന്ന പശുവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഉച്ചയോടെ വീട്ടമ്മ എത്തുമ്പോഴാണ് കുഴിയിലകപ്പെട്ട വിവരമറിഞ്ഞത്. തുടർന്ന്, അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഗർഭിണിയായ പശുവിനെ പുറത്തെത്തിക്കാനായത്. ആറ്റിങ്ങൽ ഫയർസ്റ്റേഷൻ ഹെഡ് ഗോപകുമാർ, ലീഡിങ് ഫയർമാൻ മധു, ഫയർമാൻമാരായ ശ്രീരൂപ്, റിയാസ്, നജുമുദ്ദീൻ, പ്രതാപ്, നിതിൻ, ഹോം ഗാർഡ് ബിനോയ്, വർക്കല ഫയർ സ്റ്റേഷനിലെ ടി. വിനോദ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.