ആറ്റിങ്ങല്‍: തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ ഉപരോധിച്ചു. അവനവഞ്ചേരി ഭാഗത്തെ പൊതുമരാമത്ത് റോഡുകൾ തകര്‍ന്ന നിലയിലാണ്. രണ്ടു വര്‍ഷമായി അറ്റകുറ്റപ്പണി നടത്തുമെന്ന് പറയുന്നതല്ലാതെ ജോലി നടക്കുന്നില്ല. ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്നത് ഇവിടെ പതിവാണെന്ന് സമരക്കാർ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ജോലികൾ ആരംഭിക്കാമെന്നുള്ള ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അംബിരാജ, രവീന്ദ്രന്‍, അനില്‍കുമാര്‍, എസ്.കെ. പ്രിന്‍സ് രാജ്, പ്രശാന്ത്, സതീശന്‍, രഘുറാം, കൃഷ്ണമൂര്‍ത്തി, മനോജ്, ചന്ദ്രബോസ്, ശ്രീരംഗന്‍, അഷ്‌റഫ്, മുരളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.