പരാതി പൂഴ്​ത്തിയ കോടിയേരിക്കെതിരെ കേസെടുക്കണം -കെ. മുരളീധരൻ

തിരുവനന്തപുരം: സി.പി.എം എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.െഎ വനിതനേതാവ് നൽകിയ പരാതി പൂഴ്ത്തിവെക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുന്ന കാര്യം യു.ഡി.എഫ് ആലോചിക്കുമെന്നും കെ. മുരളീധരൻ എം.എൽ.എ. വളാഞ്ചേരിയിൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് സംഭവം മറച്ചുവെെച്ചന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്. അതേ വകുപ്പ് കോടിയേരിക്കും ബാധകമാണ്. പരാതി കിട്ടിയിട്ട് മൂന്നാഴ്ചയായി എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും മുരളീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.