മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമാർഗങ്ങള്‍ അവലംബിക്കും -മന്ത്രി

തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തിന് തദ്ദേശസ്ഥാപനങ്ങൾവഴി ശാസ്ത്രീയമായ മാർഗങ്ങള്‍ അവലംബിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. തദ്ദേശ സ്വയംഭരണ സ്ഥാപന അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തുതലത്തിലും മുനിസിപ്പാലിറ്റിതലത്തിലും പ്ലാസിറ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ സ്ഥാപിക്കും. പ്രളയം ബാധിച്ച 129 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ 4505 ടണ്‍ മാലിന്യം സംഭരിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നാടിന് ഉപകാരപ്രദമായി ഏറ്റെടുക്കാന്‍ കഴിയുന്നവിധത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.