തിരുവനന്തപുരം: ഉപയോഗശേഷം വലിച്ചെറിയുന്നതരത്തിലുള്ള പ്ലാസ്റ്റിക് സാധനങ്ങൾ പൂർണമായും നിരോധിക്കാതെ മാലിന്യ നിർമാർജനം ഫലപ്രദമാകില്ലെന്ന് നവകേരളം കർമപദ്ധതി കോഒാഡിനേറ്റർ ചെറിയാൻ ഫിലിപ്. പൊതുപരിപാടികളിൽ പ്ലാസ്റ്റിക് രഹിത ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാനുള്ള സർക്കാർ ഉത്തരവ് നല്ല തുടക്കമാണ്. ഖരമാലിന്യകാര്യത്തിൽ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. മണ്ണിൽ ലയിച്ചുചേരാത്ത പ്ലാസ്റ്റിക് കാരിബാഗുകൾ, കുപ്പികൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ പരിസ്ഥിതിയെ മലിനമാക്കുന്നു. ഓടകളിൽ പ്ലാസ്റ്റിക് തങ്ങിനിൽക്കുന്നതിനാൽ ജലം ഒഴുകിപ്പോകാതെ തടസ്സമുണ്ടാക്കുന്നു. പ്രളയത്തെതുടർന്ന് നദികളിൽനിന്ന് കടലിലെത്തിയ പ്ലാസ്റ്റിക് സാധനങ്ങൾ തീരങ്ങളിൽ വൻതോതിൽ അടിയുകയാണ്. ജൈവമാലിന്യം അടക്കംചെയ്ത പ്ലാസ്റ്റിക് പൊതികൾ മത്സ്യബന്ധനവലകളിൽ കുടുങ്ങുന്നു. പ്ലാസ്റ്റിക്കാണ് ഉറവിടമാലിന്യ സംസ്കരണത്തിന് വിഘാതമായി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. By Haleem
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.