തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സർവകലാശാല അധികാരികൾ, ഗവ. എയ്ഡഡ്-സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാർ, മാനേജർമാർ, അധ്യാപകർ എന്നിവർ മാനിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ. ഇക്കാര്യത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ വേർതിരിവുകൾ ഉണ്ടാകാതെ നോക്കണം. കോളജ് മാനേജ്മെൻറുകളുടെ ഭാഗത്തുനിന്ന് നിർലോഭ സഹായം പ്രതീക്ഷിക്കുന്നു. വിദ്യാർഥികളിൽനിന്നുള്ള സംഭാവന നിക്ഷേപിക്കാൻ സർവകലാശാല-കോളജ് അധികാരികൾ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.