കിളിമാനൂർ ബി.ആർ.സി മാതൃക -എം.എൽ.എ

കിളിമാനൂർ: പ്രളയബാധിതരായ കുട്ടികളെ സഹായിക്കാൻ കിളിമാനൂർ ബി.ആർ.സി നടപ്പാക്കിയ 'സഹപാഠിക്ക് ഒരു കൈത്താങ്ങ്' പദ്ധതി നാടിനാകെ മാതൃകയാണെന്ന് ബി. സത്യൻ എം.എൽ.എ. ഒന്നാംഘട്ടത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ വയനാട് ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എം.എൽ.എ പഠനോപകരണങ്ങളുമായി പുറപ്പെടുന്ന വാഹനസംഘത്തെ ഫ്ലാഗ് ഓഫ് ചെയ്തു. ഒമ്പത്, 10 തീയതികളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പഠനോപകരണങ്ങൾ ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിൽ എത്തിക്കും. ബാഗ്, കുട, നോട്ട് ബുക്ക്, യൂനിഫോം, വാട്ടർബോട്ടിൽ, ചോറ്റുപാത്രം തുടങ്ങി എട്ട് ലക്ഷത്തിലധികം രൂപയുടെ പഠനോപകരണങ്ങൾ രണ്ട് ഘട്ടങ്ങളായാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മിയമ്മാൾ, ബി.പി.ഒ എം.എസ്. സുരേഷ് ബാബു, എച്ച്.എം ഫാറം സെക്രട്ടറി രാജേഷ് റാം, ട്രെയിനർമാരായ വൈശാഖ് കെ.എസ്, വിനോദ്. ടി, അധ്യാപകരായ സബീർ, അനുപ്, സജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.