റേഷൻ കാർഡ്​ അപേക്ഷ: ആധാറുണ്ടെങ്കിൽ ജനപ്രതിനിധി സർട്ടിഫിക്കറ്റ്​ വേണ്ട

തിരുവനന്തപുരം: പുതിയ റേഷൻ കാർഡിന് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ കൂടുതൽ ഇളവ്. റേഷൻ കാർഡിൽ പേരില്ലാത്തവർ നൽകേണ്ട രേഖ, വിലാസം സ്ഥിരീകരിക്കുന്നതിന് നൽകേണ്ട രേഖ എന്നിവയിലാണ് ഇളവ്. ഒരിടത്തും റേഷൻ കാർഡ് ഇല്ലാത്തവർക്ക് പുതുതായി പേര് ചേർക്കാൻ ആധാർ മതി, ജനപ്രതിനിധികളുടെ ശിപാർശക്കത്ത് വേണ്ട. അപേക്ഷകർക്ക് കാർഡില്ലെന്നോ ഏതെങ്കിലും കാർഡിൽ ഉൾപ്പെട്ടില്ലെന്നോ സൂചിപ്പിക്കുന്ന എം.പി, എം.എൽ.എ, ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് അധ്യക്ഷർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഒന്ന് ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. അപേക്ഷക​െൻറയും കുടുംബാംഗങ്ങളുടെയും ആധാർ വിവരം പൂർണമായി ശേഖരിക്കുന്നതിനായിൽ ഡി-ഡ്യൂപ്ലിക്കേഷൻ പ്രക്രിയയിലൂടെ അത് കണ്ടെത്താം. ഇൗ സാഹചര്യത്തിലാണ് പുതിയ നിർദേശം. റേഷൻ കാർഡ് അപേക്ഷയോടൊപ്പം തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/ഉടമാവകാശ സർട്ടിഫിക്കറ്റ ് ഹാജരാക്കണമെന്ന വ്യവസ്ഥ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മറ്റ് 12 രേഖകളിലൊന്ന് പകരം നൽകിയാൽ മതി. തദ്ദേശ സ്ഥാപനത്തിൽ നടപ്പ് സാമ്പത്തികവർഷം അടച്ച വസ്തുനികുതി രസീതി​െൻറ സ്വയം സാക്ഷ്യെപ്പടുത്തിയ പകർപ്പ്, വൈദ്യുതി ബില്ലി​െൻറയോ വാട്ടർഅതോറിറ്റിയുടെ കുടിവെള്ള രസീതി​െൻറയോ ലാൻഡ്ഫോൺ ബില്ലി​െൻറയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എൽ.പി.ജി വൗച്ചർ- ബിൽ പകർപ്പ്, െഗസറ്റഡ് ഒാഫിസർ ആണെങ്കിൽ സ്വയം സാക്ഷ്യെപ്പടുത്തിയ സത്യപ്രസ്താവന, നോൺ െഗസറ്റഡ് ഉദ്യോഗസ്ഥനാണെങ്കിൽ ബന്ധപ്പെട്ട ഒാഫിസിലെ ഡി.ഡി.ഒയുടെ സാക്ഷ്യപത്രം, പൊതുമേഖല ഉദ്യോഗസ്ഥനാണെങ്കിൽ ഒാഫിസ് മേധാവിയുടെ സാക്ഷ്യപത്രം, ദേശസാത്കൃത ബാങ്കി​െൻറ ഫോേട്ടാ പതിച്ച പാസ്ബുക്കി​െൻറ സ്വയം സാക്ഷ്യെപ്പടുത്തിയ പകർപ്പ്, ആധാർ കാർഡി​െൻറയോ വോട്ടർ െഎഡിയുടേയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സാധുവായ വാടക കരാർ എന്നിവയിൽ ഒന്ന് മതി. ഇൗ രേഖകളിലെയും അപേക്ഷയിലെയും വിലാസം ഒന്നായിരിക്കണം. അത് അപേക്ഷക​െൻറയോ കാർഡ് ഉൾപ്പെടുേത്തണ്ട മുതിർന്ന അംഗങ്ങളുടെയോ േപരിലായിരിക്കണം. ബില്ലുകളും മറ്റും മൂന്ന് മാസത്തിനകം ഉള്ളവയായിരിക്കണം. റേഷൻ കാർഡിന് ഇൗ രേഖകൾ നൽകുന്നവർ സാക്ഷ്യപത്രം കൂടി നൽകണം. അന്വേഷണത്തിൽ തെറ്റാണെന്ന് കണ്ടാൽ വാങ്ങിയ സാധനങ്ങളുടെ വിപണിവില പ്രകാരമുള്ള തുക സർക്കാറിലേക്ക് അടയ്ക്കാനും നിയമനടപടിക്ക് വിധേയമാകാനും സമ്മതമാണെന്നുമാണ് ഇൗ സാക്ഷ്യപത്രം. എൻ.പി.എൻ.എസ് കാർഡ് മാത്രം ആവശ്യമുള്ളവർ (മുൻഗണനേതര വിഭാഗം -വെള്ളക്കാർഡ്) വരുമാനം സ്വയം സാക്ഷ്യെപ്പടുത്തി അപേക്ഷയിൽ നൽകിയാൽ മതി. ഇവർക്ക് വരുമാന സർട്ടിഫിക്കറ്റി​െൻറ ആവശ്യമില്ലെന്ന് ഭക്ഷ്യപൊതുവിതരണ കമീഷണറുടെ ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.