കടയ്ക്കൽ: ദയ ചാരിറ്റബിൾ ട്രസ്റ്റിെൻറ നാലാമത് വാർഷിക നടൻ മധു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിെൻറ സദ്സേവന പുരസ്കാരം ജീവകാരുണ്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് സമർപ്പിച്ചു. ചടങ്ങിൽെവച്ച് കടയ്ക്കൽ, കുമ്മിൾ, ഇട്ടിവ, ചിതറ പഞ്ചായത്തുകളിലെ 500 നിർധനരായ കിടപ്പുരോഗികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജി.സി. അജിത്കുമാർ അധ്യക്ഷതവഹിച്ചു. നടൻ ടി.പി. മാധവൻ, ബ്ലോക്ക് പ്രസിഡൻറ് എസ്. അരുണാദേവി, പഞ്ചായത്ത് പ്രസിഡൻറുമാരായ ആർ.എസ്. ബിജു, ഇ. നസീറാബീവി, സുജിത കൈലാസ്, ജി. ദിനേശ് കുമാർ, കടയ്ക്കൽ സർവിസ് കോപറേറ്റിവ് ബാങ്ക് പ്രസിഡൻറ് എസ്. വിക്രമൻ, വാർഡ് അംഗങ്ങളായ എ. സൈനുദ്ദീൻ, പി.ടി. ലീലാമ്മ, ആർ. തങ്കരാജ്, എസ്. മുരളീധരൻ നായർ, കെ.ജി. ഹൃഷികേശൻനായർ, എ. ഗിരീഷ്, ട്രസ്റ്റ് സെക്രട്ടറി എസ്. മുഹമ്മദ് ഷിബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.