പ്രവേശന കൗൺസലിങ്​; മെഡിക്കൽ കോളജും പരിസരവും മണിക്കൂറോളം ഗതാഗതക്കുരുക്കിലായി

തിരുവനന്തപുരം: മെഡിക്കൽ/ഡ​െൻറൽ പ്രവേശനത്തിനുള്ള മോപ്-അപ് കൗൺസലിങ്ങിൽ പെങ്കടുക്കാനെത്തിയവരുടെ തിരക്കിൽ മെഡിക്കൽ കോളജ് പരിസരം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. ആംബുലൻസ് ഉൾപ്പെടെ രോഗികളുമായെത്തിയ ഒേട്ടറെ വാഹനങ്ങൾ ഏറെ സമയം റോഡിൽ കുരുങ്ങി. മെഡിക്കൽ കോളജ് ആശുപത്രി, ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് എത്തിയവരാണ് ഗതാഗതക്കുരുക്കിൽ വലഞ്ഞത്. മെഡിക്കൽ കോളജ് കാമ്പസി​െൻറ കവാടം മുതൽ പ്രവേശന കൗൺസലിങ് നടക്കുന്ന കോളജ് കാമ്പസിലെ പഴയ ഒാഡിേറ്റാറിയം പരിസരം വരെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. രാവിലെ എട്ട് മുതൽ തുടങ്ങിയ കുരുക്ക് ഉച്ചക്ക് ശേഷവും തുടർന്നു. കൗൺസലിങ്ങിനെത്തിയവരുടെ വാഹനം പാർക്ക് ചെയ്തതോടെ പരിസരത്തെ രണ്ട് ഗ്രൗണ്ടുകളും നിറഞ്ഞ് റോഡരികിലേക്ക് നീണ്ടു. ഏറെ പണിപ്പെട്ടാണ് പൊലീസ് അടിയന്തര വാഹനങ്ങളെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തിവിട്ടത്. കൗൺസലിങ്ങിനായി ഉച്ചക്ക് രണ്ടു വരെ ആദ്യ 4000 റാങ്കിൽ ഉൾപ്പെട്ടവരെയാണ് ക്ഷണിച്ചിരുന്നതെങ്കിലും ഭൂരിഭാഗം പേരും രാവിലെ മുതൽ എത്തിത്തുടങ്ങിയതോടെയാണ് കോളജും കാമ്പസും കുരുക്കിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.