53 പവ​െൻറ മുക്കുപണ്ടം പണയപ്പെടുത്തി എട്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്​റ്റിൽ

പാറശ്ശാല: സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ 53 പവൻ മുക്കുപണ്ടം പണയംെവച്ച് എട്ടു ലക്ഷം രൂപ തട്ടിയെടുത്തയാളെ പൊഴിയൂ ർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവ്വാർ, കഞ്ചാംപഴിഞ്ഞി, ശ്രീധര വിലാസത്തിൽ ഉദയകുമാർ (48) ആണ് പിടിയിലായത്. കന്നുകാലി കച്ചവടക്കാരനായ ഇയാൾ പൂഴിക്കുന്ന് വടശ്ശേരി വിളാകം വീട്ടിൽ കമലാസനൻ നടത്തുന്ന പൂഴിക്കുന്നിലെ പി.കെ.പി ഫണ്ടിലാണ് 2004 മുതൽ പല പ്രാവശ്യമായി 428.800 ഗ്രാം സ്വർണമെന്ന് പറഞ്ഞ് മുക്കുപണ്ടം 8,13,200 രൂപക്ക് പണയം െവച്ചത്. പരിചയക്കാരനും ബന്ധുവുമായ ഇയാളെ സ്വർണം തിരികെ എടുക്കാൻ പല പ്രവശ്യവും ഉടമ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ കമലാസനൻ സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന്, പൊഴിയൂർ പൊലീസിന് പരാതി നൽകുകയായിരുന്നു. ഉദയകുമാറിനെ ചോദ്യം ചെയ്തപ്പോൾ ആഭരണങ്ങൾ ഫാൻസി സ്റ്റോറിൽനിന്ന് വാങ്ങിയതാണെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.