ലോക സാക്ഷരതദിനം: പരിപാടികൾ മാറ്റി

തിരുവനന്തപുരം: ലോകസാക്ഷരതദിനാഘോഷ ഭാഗമായി സംസ്ഥാന സാക്ഷരതമിഷൻ അതോറിറ്റി നടത്താനിരുന്ന പരിപാടികൾ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിയതായി ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അറിയിച്ചു. സെപ്റ്റംബർ എട്ട് മുതൽ 23 വരെയുള്ള വിവിധ സെമിനാറുകൾ, 23ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന സാമൂഹികസാക്ഷരതപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് എന്നിവയാണ് മാറ്റിയത്. മത്സ്യത്തൊഴിലാളികളെ ആദരിച്ചു വലിയതുറ: ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പോയി മട‍ങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളെ വലിയതുറ ജനമൈത്രി പൊലീസ് സ്റ്റേഷ​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച ചെങ്ങന്നൂരിൽ യന്ത്രബോട്ടുകളും ലോറികളുമായി പോയി ആളുകളെ രക്ഷപ്പെടുത്തിയ 26 പേരെയാണ് ആദരിച്ചത്. ശംഖുംമുഖം അസി. പൊലീസ് കമീഷണർ ഷാനിഹാൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഒാഫിസർ ബിജോയ് അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി റിലേഷൻ ഒാഫിസർ പൊലീസ് സബ് ഇൻസ്പെക്ടർ രാജൻ, വെട്ടുകാട് വാർഡ് കൗൺസിലർ മേരി ലില്ലി രാജാസ്, ജനമൈത്രി കോഒാർഡിനേറ്റർ ആൻറണി പെരേര, സിവിൽ പൊലീസ് ഒാഫിസർ വിബിൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് പൊലീസ് കമീഷണർ ദുരിതാശ്വാസപ്രവർത്തകർക്ക് പൊന്നാടയും ഫലകവും സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.