പ്രളയത്തിൽ നിറംമങ്ങി കൈത്തറി വിപണി

ബാലരാമപുരം: , കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ വസ്ത്രങ്ങൾ. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാരേെറയാണെങ്കിലും പ്രളയബാധയെ തുടർന്ന് നേരത്തേ ലഭിച്ചിരുന്ന ഓർഡറുകൾ പോലും പിൻവലിക്കപ്പെട്ടു. ഇതോടെ ഒാണ വിപണി ലക്ഷ്യമാക്കി വായ്പയെടുത്തും മറ്റും വസ്ത്രം നെയ്തവർ പ്രതിസന്ധിയിലായി. ചെറുകിട കൈത്തറി വ്യാപാരികളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പലരും കൈത്തറി മേഖല ഉപേക്ഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വർഷങ്ങൾക്കുമുമ്പ് ബാലരാമപുരത്തെ ഒാരോ വീടിനോട് ചേർന്നുണ്ടായിരുന്ന നെയ്ത്ത് കുഴികൾ കാലംകഴിയുന്തോറും നാശത്തി​െൻറ വക്കിലാണ്. പരമ്പരാഗത വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യവും നെയ്ത്ത് തൊഴിലാളികളിൽ ശക്തമാകുന്നു. ഈ ഓണത്തിന് നെയ്ത വസ്ത്രം എങ്ങനെ വിറ്റുതീർക്കുമെന്ന ആലോചനയിലാണ് വ്യാപാരികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.