കുപ്രസിദ്ധ കള്ളനും കൂട്ടാളിയും മൂന്ന് കിലോ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ കള്ളൻ കടയ്ക്കൽ പ്രവീണിനെയും കൂട്ടാളിയെയും കാറിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി സിറ്റി ഷാഡോ പൊലീസ് പിടികൂടി. കടയ്ക്കൽ കീരിപ്പുഴ പ്രിയ സദനത്തിൽ കടയ്ക്കൽ പ്രവീണെന്നും കുട്ടപ്പനെന്നും വിളിപ്പേരുള്ള പ്രവീണിൺ(37), കൂട്ടാളി ആലുവ സൗത്ത് വാഴക്കുളം പുത്തൻ മാളിയേക്കൽ വീട്ടിൽ നാഗേന്ദ്രൻ എന്ന നൗഫൽ (45)എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവീൺ മൂന്ന് മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് കൂട്ടാളികളുമായി വൻ കവർച്ച പദ്ധതിയിട്ടശേഷം അതിനുള്ള പണം സ്വരൂപിക്കുന്നതിനാണ് കഞ്ചാവ് കച്ചവടം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ പൊലീസ് ഇയാളെ നിരീക്ഷിച്ച് നടത്തിയ നീക്കത്തിനൊടുവിൽ കഴക്കൂട്ടം ഭാഗത്ത്നിന്ന് കാറിൽ കഞ്ചാവ് കടത്തുമ്പോൾ പിടികൂടുകയായിരുന്നു. ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പ്രധാനമായും കവർച്ച നടത്തുന്ന പ്രവീണി​െൻറ േപരിൽ കുപ്രസിദ്ധ മോഷ്ടാക്കളായ വിമൽരാജ്, ഈപ്പ പ്രകാശ്, ആട് സജി, ബ്ലാക്കി ഷിബു തുടങ്ങിയ കൂട്ടാളികളുമായി ചേർന്ന് കവർച്ച, പിടിച്ചുപറി, ഭവനഭേദനം, വാഹനമോഷണം എന്നിവക്ക് നിരവധി കേസുകളാണുള്ളത്. തമിഴ്നാട്ടിലെ കരിങ്കല്ല് എന്ന സ്ഥലത്തുള്ള ധനകാര്യ സ്ഥാപനവും വീടും കവർച്ച നടത്തി 240 പവൻ മോഷ്ടിച്ചത്, പാലോട് എസ്.ബി.ഐ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന പത്ത് ലക്ഷം രൂപ കവർന്ന സംഭവം, പെരുമ്പാവൂരിൽ വെച്ച് എസ്.ബി.ഐ ബാങ്കിൽ കൊണ്ടുവന്ന അരലക്ഷം തട്ടിയെടുത്തത്, മവേലിക്കരവെച്ച് യുവാവിനെ ആക്രമിച്ച് 35,000 രൂപ പിടിച്ചുപറിച്ച കേസുൾപ്പെടെ മാല പിടിച്ചുപറി, കാർ, ബൈക്ക് മോഷണം തുടങ്ങിയ കേസുകളാണ് കടയ്ക്കൽ പ്രവീണിനെതിരെയുള്ളത്. ഒമ്പത് ടൺ റബർഷീറ്റ് നിറച്ച ലോറി മോഷണം നടത്തിയതിന് വെഞ്ഞാറംമൂട് സ്റ്റേഷനിൽ മുഖ്യ പ്രതിയായി നൗഫലിനെതിരെ കേസുണ്ട്. ലോറി മോഷണം, സ്പിരിറ്റ് കടത്ത് എന്നിങ്ങനെ ആലത്തൂർ, ആലുവ, കളമശ്ശേരി, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിലായി ഇയാൾക്കെതിരെ നിരവധി കേസുണ്ട് . തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശി​െൻറ നിർദേശപ്രകാരം ഡി.സി.പി ആർ. ആദിത്യ, കൺേട്രാൾ റൂം എ.സി വി. സുരേഷ് കുമാർ, കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ. സുരേഷ് കുമാർ, എസ്.ഐ സുധീഷ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.