വലിയതുറ: ഇതര സംസ്ഥാന ബോട്ടുകളിൽനിന്ന് യൂസേഴ്സ് ഫീസ് പിരിക്കണമെന്ന ഫിഷറിസ് വകുപ്പിെൻറ തീരുമാനം അട്ടിമറിക്കപ്പെടുന്നു; ഖജനാവിന് നഷ്ടം കോടികൾ. ഓഖി വിതച്ച ദുരിതത്തില്‍ വിറങ്ങലിച്ചുപോയ ജില്ലയുടെ തീരദേശത്തിെൻറ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ആഴ്ച മുതല്‍ കൂടുതലായി മത്സ്യങ്ങള്‍ കിട്ടിത്തുടങ്ങിയത്. ഇതോടെയാണ് അനധികൃതമായി ഇതര സംസ്ഥാന ബോട്ടുകളുടെ കടന്നുകയറ്റം. ഇതര സംസഥാന ബോട്ടുകളുടെ വരവ് സംസ്ഥാനത്തിെൻറ തീരത്ത് കുറക്കുകയെന്ന ലക്ഷ്യത്തോടെ 2012ലാണ് യൂസേഴ്സ് ഫീസ് ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ഏകദേശം1500ലധികം ഇത്തരം ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നതായാണ് കണക്ക്. തുടക്കത്തിൽ മൂന്നു മാസത്തേക്ക് 15,000 രൂപയായിരുന്നു ഫീസ്. ഇതിനെതിരെ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് 10,000 ആയി കുറച്ചു. അമിതമായനിലയില്‍ ഇത്തരം ബോട്ടുകള്‍ മത്സ്യസമ്പത്ത് വാരിപ്പോകുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫീസ് 25,000 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. എന്നാല്‍, ഫീസ് പിരിക്കുന്നതിലും ബോട്ടുകളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിലും വകുപ്പിെൻറ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ല. സി.എം.എഫ്.ആര്‍.െഎയുടെ നിര്‍ദേശമനുസരിച്ച് എല്ലാ നൗകകളും സംസ്ഥാന ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്നുണ്ട്. കേരള ഹൈകോടതിയും ഇക്കാര്യം ശരിവെച്ചിരുന്നു. എന്നാല്‍, രജിസ്ട്രേഷന് ഏകീകരണമില്ലാത്തത് ഇത്തരംബോട്ടുകള്‍ക്ക് തുണയാവുകയാണ്. ഫിഷറീസ് സ്റ്റേഷനുകള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എന്നിവ വഴിയാണ് ബോട്ടുകള്‍ രജിസ്ട്രഷന്‍ നടത്തേണ്ടത്. തിരുവനന്തപുരത്ത് കമലേശ്വരത്തും വിഴിഞ്ഞത്തുമാണ് ബോട്ടുകളുടെ രജിസ്ട്രഷന്‍ നടക്കുന്നത്. എന്നാല്‍, ഈ മേഖലയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നത് കാരണം ഖജനാവില്‍ എത്തേണ്ട കോടികൾ ഇല്ലാതാവുകയാണ്. ഇത്തരം സാഹചര്യം മുതലാക്കിയാണ് അനധികൃതമായി ഇതര സംസ്ഥാന ബോട്ടുകളുടെ കടന്നുകയറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.