ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നു നാശനഷ്ടങ്ങളിൽപെട്ട മത്സ്യബന്ധന മേഖലക്ക് അടിയന്തര സഹായമായി 24 കോടി രൂപ അനുവദിക്കാമെന്നു കേന്ദ്രത്തില്‍നിന്ന് ഉറപ്പു ലഭിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഈ മേഖലയുടെ പുനർനിർമാണത്തിന് 500 കോടി രൂപ ആവശ്യമാണ്. ഇതു സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയശേഷം കേരള ഹൗസില്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു 20 കോടിരൂപയും അക്വാകൾചര്‍ മേഖലക്കു മാത്രമായി നാലു കോടിയും അനുവദിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അനുസൃതമായി ബാക്കി തുക അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം-ചെങ്കോട്ട റോഡ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലാണ്. റോഡിെൻറ വീതി നിലവിലെ സാഹചര്യത്തിൽ 30 മീറ്ററായി നിലനിര്‍ത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.