പാറഖനനത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം

വെള്ളറട: കോല്ലകോണം-മണലി-കലപ്പകോണം മലനിരകളിൽ പാറഖനനത്തിന് വെള്ളറട പഞ്ചായത്ത് അനുമതി നല്‍കിയതിെനതിരെ ജനജാഗ്രതസമിതിയുടെ പ്രതിഷേധം. സി.പി.എം ഭരിക്കുന്ന ഭരണസമിതിക്കെതിരെ നടന്നപ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തത് സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ടി.എല്‍. രാജാണ്. യോഗത്തില്‍ സി.പി.ഐ നേതാവ് സന്തോഷ്‌കുമാര്‍, സി.പി.എം നേതാവ് കുടപ്പനമൂട് ബാദുഷ, പാറസംരക്ഷണസമിതി പ്രവര്‍ത്തകരായ റസിലയ്യന്‍, ഗീത, ജയദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകരായ സനൽ ഡാലുമുഖം, രാജേന്ദ്ര പ്രസാദ്, സി. ബാലരാജ്, യേശുദാസന്‍, പനച്ചമൂട് നടരാജപിള്ള, വി.ടി. അജയകുമാര്‍, സിന്ധു, ലത, ജോസ്, ചരുവിള രാജേഷ്, ലൈജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.