തിരുവനന്തപുരം: നാടിനെ നടുക്കിയ പ്രളയദുരന്തത്തിനുശേഷം സർക്കാറിെൻറ പ്രതിരോധപ്രവർത്തനങ്ങളിലെ വീഴ്ചമൂലം വീണ്ടുമൊരു ദുരന്തത്തിലേക്ക് കേരളത്തെ തള്ളിവിടരുതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതായി സർക്കാർ ഏജൻസികളുൾപ്പെടെ ദിവസങ്ങൾക്കുമുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ സർക്കാർ മുഖവിലക്കെടുക്കാത്തതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾക്ക് കാരണം. പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവം മൂലം എലിപ്പനിക്കുപിന്നാലെ പ്രളയബാധിതമേഖലകളിൽ ഡെങ്കിപ്പനിയും പടർന്നുപിടിക്കുമെന്നത് ആശങ്ക വർധിപ്പിക്കുന്നു. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവുള്ളതായി പരാതിയുണ്ട്. അത് പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.