സ്​ഥായിയായ വിനോദസഞ്ചാര വികസനത്തെക്കുറിച്ച് സെമിനാർ

നാഗർകോവിൽ: കന്യാകുമാരിജില്ലയിൽ സ്ഥായിയായ വിനോദസഞ്ചാര വികസനം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് വിവിധ വകുപ്പുകളെ ഏകോപിച്ച് സെമിനാർ സംഘടിപ്പിച്ചു. കലക്ടർ പ്രശാന്ത് എം. വഡ്നേരേ ഉദ്ഘാടനം ചെയ്തു. ടൂറിസം സാധ്യതകളെക്കുറിച്ച് സബ്കലക്ടർ രാജഗോപാൽ സുങ്കാര, പ്രിൻസിപ്പൽ സെക്രട്ടറി എച്ച്.ആർ ആൻഡ് സി.ഇ. രാമചന്ദ്രൻ, അഡീഷനൽ കലക്ടർ രാഹുൽ ആർ. നാഥ്, ഡി.ആർ.ഒ രേവതി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. യുവാക്കളിൽ ടൂറിസത്തെക്കുറിച്ച് ബോധവത്കരണം, സമൂഹമാധ്യമങ്ങളുടെ സാധ്യത, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ടൂറിസം വികസനത്തിനായി ഓരോ വകുപ്പി​െൻറ സംഭാവനകളെക്കുറിച്ചും ചർച്ച നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.