വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: കഴക്കൂട്ടം വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ കീഴില്‍ വരുന്ന കഴക്കൂട്ടം ജങ്ഷന്‍, അമ്പലത്തിൻകര, മുള്ളുവിള, പാങ്ങപ്പാറ ഹെൽത്ത് സ​െൻറര്‍ എന്നീ ട്രാൻസ്ഫോർമര്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെ . കിങ്ങിണിത്തുമ്പി പ്രകാശനം ചെയ്തു തിരുവനന്തപുരം: ഡോ. എസ്. രാജശേഖരൻ രചിച്ച കിങ്ങിണിത്തുമ്പി എന്ന ബാലകവിത സമാഹാരത്തി​െൻറ പ്രകാശനം പ്രസ്ക്ലബില്‍ മന്ത്രി ജി. സുധാകരന്‍ നിർവഹിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രഫ. കെ.എന്‍. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. കെ.വി. മോഹന്‍കുമാര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഫ. എം.പി. ലളിതാഭായി, വിനോദ് വൈശാഖി, പി.എന്‍. ബാലകൃഷ്ണന്‍, ഡോ.എസ്. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. രേവതി നാഥ്, അഥീന, ജയരാജ്, പി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ കിങ്ങിണിത്തുമ്പിയിലെ കവിതകള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.