മണക്കാട്​ ജി.എച്ച്​.എസ്​ ​ലെയിൻ ചീഞ്ഞുനാറുന്നു

തിരുവനന്തപുരം: മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹൈസ്കൂളിനോട് ചേർന്ന മുട്ടത്തറ ബൈപാസിലേക്കുള്ള സമാന്തര റോഡിൽ മാലിന്യം തള്ളലെന്ന് പരാതി. ദുർഗന്ധം വമിക്കുന്ന പാതയിലൂടെ മൂക്കുപൊത്തിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ഈ മാലിന്യം നീക്കംചെയ്യാൻ കോർപറേഷനും നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാരും പ്രദേശവാസികളും പറയുന്നു. ജീവനക്കാർക്ക് മാറ്റവുമില്ല. കൂടാതെ, ഒരുമാസം മുമ്പുണ്ടായ ശക്തമായ മഴയിലും കനത്തകാറ്റിലും സ്കൂൾ കോമ്പൗണ്ടിൽനിന്ന് വൻ മരം കടപുഴകിയിരുന്നു. ഇത് ഫയർ ഫോഴ്സ് എത്തി മുറിച്ചുമാറ്റിയെങ്കിലും മരക്കുറ്റി വിദ്യാർഥികൾക്കും പരിസരവാസികൾക്കും യാത്രദുരിതം സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.