തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവക്ക് കഴിയാഞ്ഞവർക്ക് സമയപരിധി നീട്ടിയതായി സബ് റീജനല്‍ എംപ്ലോയ്‌മെൻറ് ഓഫിസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 6/18 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 9/18 വരെയും 7/18 രേഖപ്പെടുത്തിയവര്‍ക്ക് 10/18 വരെയും 8/18 രേഖപ്പെടുത്തിയവര്‍ക്ക് 11 /18 വരെയും പുതുക്കി നല്‍കും. ഇക്കാലയളവില്‍ വിടുതല്‍ എന്‍.ജെ.ഡി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ക്കും ഇൗ കാലയളവ് ബാധകമാക്കി. ഓണ്‍ലൈനായി അധിക യോഗ്യത രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷന് ഹാജരാകേണ്ടിയിരുന്നവർക്ക് 30 ദിവസത്തെ അധികസമയവും അനുവദിച്ചു. കൈവല്യ പദ്ധതി: സൗജന്യ മത്സരപരീക്ഷ പരിശീലനം തിരുവനന്തപുരം: കൈവല്യപദ്ധതി പ്രകാരം മത്സരപരീക്ഷക്ക് തയാറെടുക്കുന്ന ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് സൗജന്യ മത്സരപരീക്ഷ പരിശീലനം നല്‍കുന്നു. ഒരുമാസത്തെ പരിശീലനം 13 ന് ആരംഭിക്കും. ഏഴിനകം ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം(വിവരങ്ങള്‍ക്ക് 0471 2462654).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.