മത്സ്യത്തൊഴിലാളി പാക്കേജ്: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: തണ്ണീർമുക്കം ബണ്ടി​െൻറ ഷട്ടർ മുന്നറിയിപ്പ് കൂടാതെ തുറന്നത് കാരണം വേമ്പനാട് കായൽ തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറി​െൻറ വിശദീകരണം തേടി. ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് 27ന് ചേർത്തലയിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. ചേർത്തല സ്വദേശിയായ അഭിഭാഷക​െൻറ പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.