ദുരന്തത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകണം -മുരളി തുമ്മാരുകുടി

തിരുവനന്തപുരം : ദുരന്തത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഉത്തരവാദിത്തപ്പെട്ടർ ബാധ്യസ്ഥരാണെന്ന് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമിലെ (യു.എൻ.ഇ.പി) ദുരന്ത അപകടസാധ്യത ലഘൂകരണ വിഭാഗത്തി‍​െൻറ തലവൻ ഡോ. മുരളി തുമ്മാരുകുടി. തൈക്കാട് െഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച പഠനക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രക്ഷാപ്രവർത്തനം കഴിഞ്ഞാൽ ദുരന്തത്തി​െൻറ കാര്യകാരണങ്ങൾ വ്യക്തമാക്കണം. കേരളത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ ബോധമുണ്ടാവണം. ഇന്നലത്തെ തെറ്റുകൾ അറിഞ്ഞാലേ നാളെ അത് ആവർത്തിക്കാതിരിക്കാനാകൂ. എന്ത്, എപ്പോൾ സംഭവിച്ചാലും ശാസ്ത്രീയമായ കാരണങ്ങളുണ്ട്. അതു കണ്ടുപിടിക്കേണ്ടത് ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. പുഴയോരം പോലെ സ്ഥിരംവെള്ളം കയറുന്നിടത്തും കുത്തനെയുള്ള മലഞ്ചരിവുകളിലും പുനർനിർമാണം നടത്തരുത്. അത് അശാസ്ത്രീയമാണ്. മറ്റുള്ള പ്രദേശങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള അപകടസാധ്യതകൾ മുന്നിൽ കാണണം. അല്ലെങ്കിൽ നാളത്തെ ദുരന്തത്തിന് കാരണമാവും. ടെക്നോളജികൊണ്ട് ദുരന്തങ്ങളെല്ലാം നേരിടാനാവില്ല. പരിഹാരം പരിസ്ഥിതി സൗഹൃദമായ ജീവിതമാണ്. വലിയ അണക്കെട്ടുകൾ ലോകത്തുതന്നെ ഇല്ലാതാവുകയാണ്. 15 വർഷം കഴിയുമ്പോൾ വൈദ്യുതി ഉൽപാദന കേന്ദ്രമായിട്ടല്ല അണക്കെട്ട് ഉപയോഗിക്കുക. ഡാമുകളുടെ കാലം കഴിഞ്ഞു. നദിക്ക് ഒഴുകാനുള്ള അവകാശമുണ്ട്. ഡാമുകളിൽ പൂർണമായി വെള്ളം തടഞ്ഞുനിർത്തരുത്. പ്രളയദുരന്തത്തെ മാധ്യമങ്ങൾ സംയമനത്തോടെയാണ് സമീപിച്ചത്. സമൂഹമാധ്യമത്തിന് ദോഷത്തെക്കാൾ ഏറെ ഗുണമുണ്ട്. അത് ഇൗ ദുരന്തകാലം തെളിയിച്ചു. എന്നാൽ, ഒരാളെ ദുരന്തത്തിൽനിന്ന് രക്ഷിക്കാൻവേണ്ടി 100 പേർ െമസേജുകൾ അയച്ച് സമയം കളയരുതെന്നും മുരളി പറഞ്ഞു. പരിപാടിയിൽ പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ് അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.