തിരുവനന്തപുരം: അംഗീകൃത തൊഴിലാളി സംഘടന നേതാക്കൾക്ക് സ്ഥലംമാറ്റത്തിൽ നൽകിയിരുന്ന സംരക്ഷണം അവസാനിക്കുന്നതോടെ 'സുരക്ഷിതസ്ഥാന'ങ്ങളിലെ നൂറോളം 'നേതാക്കളുടെ' കസേരയിളകും. മാനേജ്മെൻറും യൂനിയനുകളും സർക്കാറും തമ്മിലെ കരാർപ്രകാരം 210 പേരാണ് സ്ഥലംമാറ്റങ്ങളിൽ സംരക്ഷിതരായി കഴിയുന്നത്. മാനദണ്ഡപ്രകാരം 100 പേർക്കേ ഇൗ സംരക്ഷണം ലഭിക്കൂ. നിയമാനുസൃത രീതി പിന്തുടരാൻ കോടതി നിർദേശിച്ചിരിക്കുകയാണ്. റഫറണ്ടത്തിൽ അംഗീകാരം നേടുന്ന സംഘടനകൾക്ക് അവർ നേടുന്ന വോട്ട് വിഹിതത്തിെൻറ ആനുപാതികമായാണ് നേതാക്കൾക്ക് സംരക്ഷണം ലഭിക്കുന്നത്. കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), ടി.ഡി.എഫ് (െഎ.എൻ.ടി.യു.സി) എന്നീ സംഘടനകൾക്കാണ് അംഗീകാരം. സി.െഎ.ടി.യുവിന് 48 ശതമാനവും െഎ.എൻ.ടി.യു.സിക്ക് 27 ശതമാനവും. പരാജയപ്പെട്ട മറ്റ് സംഘടനകൾ നേടിയ വോട്ട്വിഹിതമായ 25 ശതമാനം ഇരു സംഘടകനകൾക്കും വീതിക്കും. ഇതുപ്രകാരം സി.െഎ.ടി.യുവിന് 60, െഎ.എൻ.ടി.യു.സിക്ക് 40 ശതമാനമടക്കം 100 പേർക്കാണ് സംരക്ഷണത്തിന് അർഹത. 20 വർഷം മുമ്പത്തെ കരാർ പ്രകാരം അംഗീകാരം നേടുന്ന സംഘടനകൾക്ക് ഒരോ യൂനിറ്റിലും ഒാരോ നേതാവിന് സംരക്ഷണം ലഭിക്കും. ഇതുപ്രകാരം കെ.എസ്.ആർ.ടി.സിയിലെ 100 യൂനിറ്റിലും 200 നേതാക്കൾക്കാണ് സംരക്ഷണം. മാത്രമല്ല, സംഘടനകളുടെ കേന്ദ്രകമ്മിറ്റിയിലെ അഞ്ച് വീതം നേതാക്കൾക്കും ആനുകൂല്യമുണ്ട്. ഇങ്ങനെയാണ് 210 പേർ സുരക്ഷിതരാകുന്നത്. ടോമിൻ ജെ.തച്ചങ്കരി സി.എം.ഡിയായശേഷം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇൗ കരാർ അവസാനിപ്പിക്കാൻ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.